Wednesday, August 4, 2010

ഒരു കുഞ്ഞുകാല്‍വെപ്പ്‌

സര്‍വസംഗപരിത്യാഗിയായ സാത്വികന്‍ കഴിഞ്ഞ കുറെ കാലങ്ങളായി മൌനിയായി ബൂലോകത്ത് നൂലറ്റുപോയ പട്ടത്തെപോലെ അലയുകയായിരുന്നു. എവിടെയെല്ലാമോ ചെന്നുകയറി, ആരെയെല്ലമോ പരിചയപ്പെട്ടു ,എന്തൊക്കയോ തിരഞ്ഞു നടന്നു

"മകനെ നിനക്കും വേണ്ടേ ഈ ഉദ്യാനത്തില്‍ കൊച്ചു ആശ്രമം "

ഗൂഗിളമ്മ ഗദ്ഗദത്തോടെ ഒരിക്കല്‍ നിറകണ്ണുകളോടെ ചോദിച്ചപോലെ തോന്നി

"വേണം മാതാവേ, എനിക്കും ആ ഹൃദയത്തില്‍ ഒരിടം വേണം........
എന്റെ ഭ്രാന്തന്‍ ചിന്തഭാരം ഇറക്കാന്‍ ഒരു മടിത്തട്ട്............
ഭൂഗോളത്തിലെ ഈ ബൂലോകത്തില്‍ സാത്വികന്‍ എന്ന നാമധേയം സ്വയം സ്വീകരിച്ചിരിക്കുന്നു

നന്നയിവരുവാന്‍ ആശിര്‍വദിച്ചാലും"